രാജ്യം വീണ്ടും കോവിഡിനെ നേരിടുകയാണ്. ഭയത്തോടുകൂടിയാണ് ഓരോ ദിനങ്ങളിലൂടെയും ജനങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു കൊണ്ട് പ്രേഷകരുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് പലർക്കും ആശ്വാസമാകുന്നത്.
‘തീര്‍ച്ചയായും കൊവിഡ് 19 മനുഷ്യരാശിയെ മൊത്തത്തില്‍ ഭീകരമായി ബാധിച്ചിട്ടുണ്ട്. പലരും വിഷാദത്തിലാണ്. എന്നാല്‍ പലരോടും ഞാന്‍ സംസാരിച്ചപ്പോള്‍, അവരെല്ലാം ഭാവിയെ കുറിച്ച് ആലോചിച്ചാണ് വിഷമിയ്ക്കുന്നത്. പക്ഷെ എനിക്ക് വാസ്തവത്തെ അംഗീകരിക്കാനാണ് തോന്നിയത്. നാളെ എന്തും സംഭവിയ്ക്കാം. ഇന്നില്‍ വിശ്വസിച്ച് ജീവിയ്ക്കുക. ഇന്നത്തെ ദിവസമാണ് ജീവിതം. അതിന് ശേഷമാണ് നാളെ- ഉണ്ണി മുകുന്ദന് പറഞ്ഞു.
ഈ കൊവിഡ് 19 കാലം വ്യക്തിപരമായി എന്നെ ശരിയ്ക്കും സഹായിച്ചിട്ടുണ്ട് . എന്റെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ട്. എന്റെ ആത്മവിശ്വാസം കൂടുകയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുകയും ചെയ്തു. നാളെ എന്ത് സംഭവിയ്ക്കും എന്ന് ആലോചിച്ച് പേടിച്ച് ജീവിയ്ക്കാന്‍ എനിക്ക് കഴിയില്ല. നമുക്ക് ചുറ്റും ഒരുപാട് മോശപ്പെട്ട കാര്യങ്ങള്‍ നടക്കുന്നു. അതൊക്കെ നമ്മള് വാര്‍ത്തകളിലൂടെ അറിയുന്നു. പക്ഷെ നാളെ എന്ത് സംഭവിയ്ക്കും എന്ന് ആലോചിച്ച് പേടിച്ച് ഇന്ന് ജീവിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.എന്താണ് സംഭവിയ്ക്കുന്നത് എന്ന വസ്തുത അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ. ലോകം മുഴുവന്‍ വളരെ മോശപ്പെട്ട ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. പക്ഷെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും എന്ന് ഞാന്‍ ശക്തമായി വിശ്വസിയ്ക്കുന്നു. നല്ലതോ ചീത്തയോ മോശപ്പെട്ടതോ ആയിക്കോടെ, എന്തിനും ഒരു അവസാനമുണ്ട്. എന്റെ കാര്യത്തില്‍, ഭയത്തോടെ ജീവിയ്ക്കാന്‍ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ഞാന്‍ ഇന്ന് എന്ന വിശ്വാസത്തില്‍ ജീവിയ്ക്കുന്നു’- ഉണ്ണി മുകുന്ദന് കൂട്ടിച്ചേർത്തു.
Post Your Comments