വെട്ടിയും തിരുത്തിയും നാലു വര്‍ഷങ്ങള്‍ എടുത്ത തിരക്കഥ: സിബിഐ രഹസ്യം പറഞ്ഞു എസ്.എന്‍ സ്വാമി

അതുകൊണ്ടുതന്നെ വീണ്ടുമൊരു പോലീസ് കഥാപാത്രം ആവർത്തിക്കാതിരിക്കാൻ തന്റെ മുന്നിൽ വന്ന മറ്റൊരു കുറ്റാന്വേഷണ കഥയെ സേതുരാമയ്യർ  എന്ന കഥാപാത്രത്തിലേക്ക്

മലയാള സിനിമയിൽ സിബിഐ സീരിസിലെ സിനിമകള്‍ക്കുള്ള സ്ഥാനം എന്നും പ്രസക്തവും,വേറിട്ടതുമാണ്. പോലീസ് ഓഫീസര്‍ മാത്രം കുറ്റാന്വേഷണ കഥകൾ അന്വേഷിച്ചിരുന്ന പതിവു മലയാളസിനിമയിൽ നിന്ന് ക്രൈം ത്രില്ലര്‍ ജോണറുകള്‍ സിബിഐ സ്റ്റൈലിലേക്ക് മാറ്റിയത് എസ്.എന്‍ സ്വാമി -കെ.മധു-മമ്മൂട്ടി ടീമാണ്.

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു സിബിഐ കേസ് അന്വേഷിക്കാനായി ബിഗ്‌ സ്ക്രീനിലെത്തിയത്.ഐവി ശശി സംവിധാനം ചെയ്ത ‘ആവനാഴി’ക്ക് ശേഷം മമ്മൂട്ടി ചെയ്ത ചിത്രം കൂടിയായിരുന്നു ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’. അതുകൊണ്ടുതന്നെ വീണ്ടുമൊരു പോലീസ് കഥാപാത്രം ആവർത്തിക്കാതിരിക്കാൻ തന്റെ മുന്നിൽ വന്ന മറ്റൊരു കുറ്റാന്വേഷണ കഥയെ സേതുരാമയ്യർ  എന്ന കഥാപാത്രത്തിലേക്ക് മമ്മൂട്ടിയുടെ അഭിപ്രായത്തോടെ എസ് എന്‍ സ്വാമി എഴുതി ചേർക്കുകയായിരുന്നു. ‘സിബിഐ ഡയറിക്കുറിപ്പിന്’ ശേഷം തുടർച്ചയായി പല വർഷങ്ങളുടെ ഇടവേളയിൽ 4 സിബിഐ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ്  എസ്.എന്‍ സ്വാമി.

എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍

“സിബിഐയുടെ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥ പൂർത്തീകരിച്ചു. കഴിഞ്ഞ നാലുവർഷം കൊണ്ടാണ് വെട്ടിയും തിരുത്തിയും സിബിഐ സീരീസിലെ അഞ്ചാം ഭാഗം എഴുതി പൂർത്തീകരിച്ചത്. കോവിഡ് പ്രശ്നം നിലനിൽക്കുന്നതിനാലാണ് ചിത്രീകരണം വൈകുന്നത് എന്റെ ഭാഗത്തുനിന്ന് സിബിഐ അഞ്ചാം സീരീസിന്റെ എല്ലാ ജോലികളും കഴിഞ്ഞിരിക്കുന്നു”. എസ്.എന്‍ സ്വാമി പറയുന്നു.

 

Share
Leave a Comment