സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷഫ്ന. താരത്തിന്റെയും ഭർത്താവ് സജിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. കുറച്ചു ദിവസങ്ങളായി ഇരുവരും മഞ്ഞു മലയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്.
ഷഫ്ന ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍, ഭാര്യയുടെ കൈ മുറുകെ പിടിച്ച് സജിന്‍ മഞ്ഞ് മല കയറുന്നത് കാണാം, ”ജീവിതത്തിന്റെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഷഫ്ന വീഡിയോ പങ്കുവച്ചത്.
https://www.instagram.com/p/COANfkJB5Jh/?utm_source=ig_web_copy_link
പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ജോഡികളാണ് ഷഫ്നയും സജിനും. സീരിയലുകളും സിനിമയുമായി ഷഫ്ന സജീവമായിരുന്നെകിലും സജിൻ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്വാന്തനം എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയ സജിന്‍ ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്.
Post Your Comments