Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSSocial Media

കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവും ഇല്ല ; ബോബനെക്കുറിച്ച് കിഷോർ സത്യ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടയിലാണ് കിഷോർ സത്യ അഭിനയത്തിൽ സജീവമായത് . സ്വന്തം സുജാതയിലെ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് കിഷോർ അവതരിപ്പിക്കുന്നത്. നിറഞ്ഞ കൈയ്യടി ലഭിക്കുന്ന പരമ്പരയുടെ വിശേഷങ്ങൾ മിക്കവയും സോഷ്യൽ മീഡിയ വഴി കിഷോർ പങ്കിടാറുണ്ട്. ഇപ്പോഴിതാ നടൻ ബോബൻ ആലുമ്മൂടനെക്കുറിച്ച് കിഷോർ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇരുവരും സ്വന്തം സുജാതയിൽ എന്ന സീരിയലിലൂടെ ഒരുമിച്ചെത്തുകയാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. 2005ൽ ഒന്നിച്ചഭിനയിച്ച ശേഷം പതിനഞ്ചോളം വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയിക്കാനായതിൻ്റെ സന്തോഷത്തിലാണ് കിഷോർ. ബോബൻ ആലുമ്മൂടനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കിഷോർ സത്യ തൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

‘2005 ൽ എന്റെ ആദ്യ സീരിയൽ ആയ “മന്ത്രക്കോടിയിൽ” ഞങ്ങൾ ഒന്നിച്ചഭിനയിച്ചിരുന്നു. ഏതാണ്ട് 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും സ്വന്തം സുജാതയിൽ ഒന്നിച്ചഭിനയിക്കുന്നത്. കാലം ഇത്രയും കടന്നിട്ടും രൂപത്തിലും സ്വഭാവത്തിലും ഒരു മാറ്റവും വരാതെ ഇപ്പോഴും ബോബൻ.’- കിഷോർ കുറിച്ചു.

സ്വന്തം സുജാതയിൽ ഇരുവരും ശത്രു കഥാപാത്രങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. റൂബി എന്ന കഥാപാത്രവുമായി ബന്ധപ്പെടുത്തി പ്രകാശൻ, സജിത്ത് എന്നീ രണ്ടു കഥാപാത്രങ്ങളായിട്ടാണ് താരങ്ങൾ പരമ്പരയിൽ നിറയുന്നത്.

https://www.facebook.com/actorkishorsatya/posts/301728181339374

shortlink

Related Articles

Post Your Comments


Back to top button