അഭിനയിക്കുന്ന സമയത്ത് തന്നെക്കുറിച്ച് പറഞ്ഞ ഗോസിപ്പില്‍ ഒരിക്കലും നീരസം തോന്നിയിട്ടില്ലെന്നും ഒരു നടിയെ സംബന്ധിച്ച് ഗോസിപ്പിന് പ്രത്യേകിച്ച് പ്രായമൊന്നുമില്ലെന്നും തുറന്നു പറയുകയാണ് നടി ഷീല/ ലൈം ലൈറ്റില്‍ നില്‍ക്കുന്ന ഒരു നടിയ്ക്ക് ഗോസിപ്പ് ആവശ്യമാണെന്നും എന്തെങ്കിലുമൊക്കെ ഗോസിപ്പ് വന്നാല്‍ മാത്രമേ നായിക നടിമാര്‍ക്ക് പ്രസക്തിയുള്ളൂവെന്നും ഷീല പറയുന്നു.
ഷീലയുടെ വാക്കുകള്‍
“ഗോസിപ്പ് ഒരു നടിയെ സംബന്ധിച്ച് ആവശ്യമാണ്. ഞാന്‍ അഭിനയിക്കുന്ന സമയത്ത് എന്നെക്കുറിച്ച് ഉണ്ടായിട്ടുള്ള ഗോസിപ്പില്‍ ആശങ്കപ്പെട്ടില്ല. അതൊക്കെ അതിന്‍റെ വഴിക്ക് നടക്കും. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. ഗോസിപ്പ് ഒക്കെ വരുമ്പോള്‍ അത്രയും ഒരു ലാഘവത്തോടെ എടുക്കുകയുള്ളൂ. സിനിമയില്‍ നില്‍ക്കുന്ന ഒരാളെ സംബന്ധിച്ച് ഗോസിപ്പിന് ഒരു പ്രായം ഒന്നുമില്ല. ഏതുകാലത്തും അത് വരാം. ഒരാളുമായി ഇഷ്ടത്തിലായി എന്നത് മാത്രമല്ലല്ലോ ഗോസിപ്പ്. ഒരു സാധനം കട്ടെടുത്തു എന്ന് പറയുന്നതും, ഒരാളുമായി അടി ഇട്ടു എന്ന് പറയുന്നതുമൊക്കെ ഗോസിപ്പ് ആണ്. അതുകൊണ്ട് ഗോസിപ്പ് ഒരു പ്രത്യേക പ്രായത്തില്‍ മാത്രം ഉണ്ടാകുന്നതല്ല. ലൈം ലൈറ്റില്‍ നില്‍ക്കണമെങ്കില്‍ അത്തരം ഗോസിപ്പ് ഒക്കെ ആവശ്യമാണ്”. ഷീല പറയുന്നു.
Post Your Comments