CinemaGeneralMollywoodNEWS

സിനിമ മൊത്തത്തില്‍ വിഴുങ്ങികളയുമെന്നായിരുന്നു ഗോസിപ്പ്: അഭിനയിക്കാന്‍ അവസരം നഷ്ടമായതിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

തന്നെ സിനിമയിൽ അഭിനയിപ്പിച്ചാൽ ഒരു സംവിധായകന്‍ ആയതുകൊണ്ട് തന്നെ ഇടപെടൽ നടത്തുമെന്നും

മലയാളസിനിമയുടെ സമസ്തമേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, തുടങ്ങിയ എല്ലാ മേഖലകളിലും ഒരുകാലത്ത് ശ്രദ്ധ പതിപ്പിച്ചിരുന്ന ബാലചന്ദ്ര മേനോൻ താൻ എന്തുകൊണ്ട് മറ്റുള്ളവരുടെ സിനിമകളിൽ  കൂടുതലായി അഭിനയിച്ചില്ല എന്നതിന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃത്യമായ മറുപടി നൽകുകയാണ്. തന്നെ സിനിമയിൽ അഭിനയിപ്പിച്ചാൽ ഒരു സംവിധായകന്‍ ആയതുകൊണ്ട് തന്നെ ഇടപെടൽ നടത്തുമെന്നും, അയാൾ ആ സിനിമ മൊത്തത്തിൽ വിഴുങ്ങിക്കളയുമെന്നും മലയാളസിനിമയിൽ ഒരുകാലത്ത് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നതായി ബാലചന്ദ്രമേനോൻ പറയുന്നു. മറ്റുള്ളവരുടെ സിനിമയിൽ അഭിനയിക്കുമ്പോൾ സംവിധായകന്‍ സമ്മതിച്ചാൽ മാത്രമേ താൻ തന്‍റെ അഭിപ്രായം പറയാറുള്ളൂവെന്നും അല്ലാത്തപക്ഷം ഒരിക്കലും ഒരു അഭിപ്രായവും താൻ പറയാറില്ലെന്നും ബാലചന്ദ്രമേനോൻ പറയുന്നു

ബാലചന്ദ്ര മേനോന്‍റെ വാക്കുകള്‍

“ഞാൻ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എന്നിലെ നടനെ എന്തുകൊണ്ട് മറ്റുള്ള  സംവിധായകർ കൂടുതലായി പരിഗണിച്ചില്ല എന്നത്. ഒരു സമയത്ത് മലയാള സിനിമയിൽ പൊതുവേയുള്ള ഒരു സംസാരമായിരുന്നു ബാലചന്ദ്രമേനോനെ സിനിമയിലിട്ടാൽ ആ സിനിമ മുഴുവൻ വിഴുങ്ങിക്കളയുമെന്ന്. ഇത്രയും ചെറിയ ഒരാളായ ഞാൻ എന്തോന്ന് വിഴുങ്ങാനാണ്. എനിക്ക് സ്വാതന്ത്ര്യമുള്ള സെറ്റിൽ മാത്രമേ ഞാൻ സംവിധായകനോട് എന്റെ അഭിപ്രായം പറയാറുള്ളൂ. മറ്റുള്ള സംവിധായകരുടെ സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ എന്നിലെ സംവിധായകന്റെ സ്വിച്ച് ഓട്ടോമാറ്റിക് ആയിട്ട് ഓഫാക്കി വെച്ചിട്ട് മാത്രമേ എന്റെ കഥാപാത്രമാവാൻ റെഡി ആവുകയുള്ളൂ”. ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button