ചികിത്സയിൽ കഴിയുന്ന നടൻ മേള രഘുവിന്റെ നില ഗുരുതരാമെന്ന് റിപ്പോർട്ട്. കഴിഞ്ഞ 16ന് വീട്ടില്‍ കുഴഞ്ഞുവീണ രഖുവിനെ ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം ഒരുപാട് തുക ചിലവായെന്നും സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ബന്ധുക്കൾ പറയുന്നു. സിനിമാ മേഖലയിലുള്ളവർ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ച 1980–ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ രഘു അവതരിപ്പിച്ചു. കമൽഹാസന്റെ അപൂർവ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Post Your Comments