GeneralLatest NewsMollywoodNEWS

പ്രസവ ശേഷവും ഒരു മാറ്റവുമില്ല ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ശിവദ

ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. സിനിമയ്ക്കു വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള പരീക്ഷണങ്ങൾക്കു ശിവദ മടിക്കാറില്ല. യോഗയും ഫിറ്റ്നസും ശിവദയുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ശിവദ സമൂഹമാധ്യമങ്ങളിലൂടെ ഫിറ്റ്നസ് ടിപ്പുകൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്‍റെ രഹസ്യവും വെളിപ്പെടുത്തുകയാണ് ശിവദ

വേറെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ശിവദയുടെ വാക്കുകൾ

ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. തുടക്കത്തില്‍ കുറച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയത്തുള്ള മൂഡ് സ്വിങ്‌സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. വേറെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശിവദ പറയുന്നു.

പ്രസവ സമയത്ത് 67 കിലോയായിരുന്നു ഭാരം. പ്രസവശേഷം ഭാരം കൂടിയിരുന്നു. യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ അത് 58 ലേക്ക് എത്തിച്ചിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്. യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്‌നസ് സീക്രട്ടെന്നും ശിവദ പറയുന്നു. അങ്ങനെ വലിയ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് മുന്‍പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്, ശിവദ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button