പ്രേക്ഷകരുടെ പ്രിയതാരം തൻവി വിവാഹിതയാകുന്നു. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷാണ് വരൻ. ദുബായിൽ വച്ചായിരുന്നു എൻകേജ്മെന്റ് ചടങ്ങുകൾ. തന്റെ സ്പെഷ്യൽ ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് തൻവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞാൻ ഏറ്റവും എളുപ്പത്തിൽ പറഞ്ഞ ‘യെസ്’, ഒടുവിൽ കാര്യങ്ങൾ ഔദ്യോഗികമാകുന്നു..’- എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
പരസ്പരം, മൂന്നുമണി, ഭദ്ര, രാത്രിമഴ തുടങ്ങിയവയായിരുന്നു താരത്തിന്റെ ശ്രദ്ധേയമായ പരമ്പരകൾ. സോഷ്യൽ മീഡിയയിൽ തരംഗമായ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലും താരം സാന്നിധ്യമായിരുന്നു. കാസര്‍കോട്ടു കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്.
Post Your Comments