GeneralLatest NewsMollywoodMovie GossipsNEWS

നൂറുതവണ പറഞ്ഞതാണ് എന്റെ കുഞ്ഞിന്റെ അച്ഛൻ ആദിത്യൻ അല്ല എന്റെ ഭർത്താവാണെന്ന് ;അമ്പിളിദേവി ആരോപണം ഉന്നയിച്ച യുവതി

ആരെങ്കിലും പറയുന്ന കഥകൾ കേട്ട് ഇതിന്റെ പിന്നാലെ തുള്ളി നടക്കല്ലേ അമ്പിളിയോട് യുവതി

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി വെളിപ്പെടുത്തിയത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. തൊട്ടു പിന്നാലെ ആദിത്യനും അമ്പിളിയ്ക്ക് നേരെ ആരോപണവുമായി എത്തിയിരുന്നു. തനിക്ക് അല്ല അമ്പിളിക്കാണ് മറ്റൊരാളുമായി ബന്ധമെന്നും ആദിത്യൻ ആരോപിച്ചു. അമ്പിളിക്ക് എതിരെ നിരവധി സ്ക്രീൻഷോട്ടുകളും ആദിത്യൻ പുറത്തുവിട്ടു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് അമ്പിളി ആരോപണമുന്നയിച്ച യുവതിയുടെ പ്രതികരണമാണ്. യുവതി അമ്പിളി ഉന്നയിച്ച ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.

”അമ്പിളീ ഒരു നൂറ് തവണ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, എന്റെ ഭർത്താവാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ.  നിങ്ങളുടെ ഭർത്താവ് നിങ്ങൾക്ക് വേറൊരാളിൽ ഉണ്ടായ മകനെയൊക്കെ പൊന്നുപോലെ നോക്കുന്നില്ലേ. ആരെങ്കിലും പറയുന്ന കഥകൾ കേട്ട് ഇതിന്റെ പിന്നാലെ തുള്ളി നടക്കല്ലേ, വിശ്വസിക്കൂ” എന്നാണ് യുവതി പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button