
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് നിരഞ്ജന അനൂപ്. കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ നിരഞ്ജന മോഹൻലാൽ ചിത്രമായ ലോഹത്തിലൂടെയാണ് സിനിമയിൽ സജീവമായത്. തുടർന്ന് പുത്തൻപണം, ഗൂഢാലോചന, കെയര്‍ ഓഫ് സൈറബാനു, ഇര, ബിടെക് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘കൊറോണക്ക് നമ്മളെ സ്നേഹിച്ചു മതിയാവാത്ത സ്ഥിതിക്ക് ചുറ്റല്‍ ഓക്കെ ഗോവിന്ദാ! വീണ്ടും നല്ല നാളുകള്‍ തിരിച്ചു വരും. ഇത് നമ്മുടെ ആത്മവിശ്വാസം അല്ല അഹങ്കാരം ആണ്. എല്ലാ മുൻകരുതലുകളുമെടുത്ത് വീട്ടിൽ കഴിയൂ, ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കൂ’, എന്നാണ് നിരഞ്ജന ഒരു ചിത്രം പങ്കുവെച്ച് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CN_r_N2p4AZ/?utm_source=ig_web_copy_link
ചതുര്‍മുഖമാണ് നിരഞ്ജനയുടെ ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. കിങ്ഫിഷ്, ദി സീക്രട്ട് ഓഫ് വുമൺ എന്നീ സിനിമകളാണ് നിരഞ്ജനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
Post Your Comments