
സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടി മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വേർപാട്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചിരഞ്ജീവി സർജയുടെ വിയോഗം. അതിനു ശേഷവും മേഘ്ന കടന്നു പോയത് മറ്റൊരു പ്രതിസന്ധി ഘട്ടമായിരുന്നു. മകൻ ജനിച്ചു രണ്ടു മാസമായപ്പോഴക്കും കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ആ സമയത്ത് താനും ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്ന് പറയുകയാണ് മേഘ്ന.
കോവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയതിനു പിറകെയായിരുന്നു മേഘ്നയും കുഞ്ഞും രോഗബാധിതരായത്.
https://www.instagram.com/tv/CN-Dtq0HpKq/?utm_source=ig_web_copy_link
Post Your Comments