‘അഞ്ചാം പാതിര’ പോലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ തനിക്ക് വന്നു ചേര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് കുഞ്ചാക്കോ ബോബന്. കംഫര്‍ട്ട് ലെവല്‍ മാറി ചെയ്തത് കൊണ്ടാണ് അത് സാധ്യമായതെന്നും അടുത്തിടെ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ കുഞ്ചാക്കോ ബോബന് പങ്കുവയ്ക്കുന്നു. ഇതിനുമുമ്പ് തന്നെ ടാഗ് ചെയ്യുമ്പോൾ ചോക്ലേറ്റ് ഹീറോ, പ്രണയം, ഡാൻസ് എന്ന നിലയിലായിരുന്നു കാര്യങ്ങളെന്നും തന്റെ സിനിമ കരിയര്‍ ഓര്‍മ്മപ്പെടുത്തി കൊണ്ട് കുഞ്ചാക്കോ ബോബന് പറയുന്നു.
“ഞാൻ സ്ഥിരമായിരമായി ഒരു കംഫർട്ട് സോണിൽ നിന്നാൽ ഒരു നടനെന്ന നിലയിൽ അതാണ് എന്റെ അപകടം. ആ ഒരു കംഫർട്ട് സോണിൽ നിന്ന് മാറിയതുകൊണ്ടാണ് ‘അഞ്ചാംപാതിര’ പോലെ എനിക്കും കൂടി ഒരു ബ്ലോക്ക് ബസ്റ്റർ ഉണ്ടായത്. ഇതിനുമുമ്പ് എന്നെ ടാഗ് ചെയ്യുമ്പോൾ സോ കോൾഡ് ചോക്ലേറ്റ് ഹീറോ, പ്രണയം, ഡാൻസ് കുറെ നായികമാര്‍ അങ്ങനെയുള്ള കഥാപാത്രങ്ങളും അങ്ങനെയുള്ള സിനിമകളുമാണ് വന്നു കൊണ്ടിരുന്നത്. ‘അഞ്ചാം പാതിര’ അതെല്ലാം പൊളിച്ചു എഴുതിയ ഒരു സിനിമയായിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു, അതിൽ എന്റെ കഥാപാത്രം ആളുകൾ അംഗീകരിച്ചിട്ടുണ്ടെങ്കിൽ ഞാനെന്റെ കംഫർട്ട് സോണിൽ നിന്ന് മാറി ചെയ്തതുകൊണ്ടാണ്”.
Post Your Comments