ഇന്നലെയായിരുന്നു തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
പൊതുവെ താര വിഹങ്ങളില്‍ കണ്ടുവരുന്ന ആര്‍ഭാടങ്ങളൊന്നും വിഷ്ണുവിന്റെയും ജ്വാലയുടെയും കാര്യത്തില്‍ ഉണ്ടായിരുന്നില്ല. താര സമ്പന്നത ഒന്നും തന്നെ വിവാഹത്തില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ വിവാഹം ലളിതമാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണു വിശാൽ.
”നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വിവാഹം ‘ഗ്രാന്റ്’ ആക്കാതിരുന്നത് എന്ന് വിഷ്ണു പറയുന്നു. ഞങ്ങളുടേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം രണ്ട് ദിവസം മുന്‍പേ തുടങ്ങിയിരുന്നു. ഹല്‍ദി, മെഹന്തി ചടങ്ങുകളെല്ലാം നടത്തിയിട്ടുണ്ട്. പക്ഷെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നില്ല, ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചത്”- വിഷ്ണു പറഞ്ഞു.
വെണ്ണില കബടി കുഴ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്ത് അഭിമുഖമായത്. ദ്രോഹി, നീര്‍പറവൈ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും വിഷ്ണവിന് കരിയര്‍ ബ്രേക്ക് കിട്ടിയത് രാട്ചസന്‍ (രാക്ഷസന്‍) എന്ന ചിത്രത്തിന് ശേഷമാണ്.
രാക്ഷസന്‍ തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കിയത്.
ജ്വാല ഗുട്ടയുടെയും രണ്ടാം വിവാഹമാണിത്. ജ്വാല ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.
Post Your Comments