ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. മോഹൻലാൽ, ശങ്കർ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’. സിനിമ നിർമ്മിച്ച നവോദയ അപ്പച്ചൻ പുതുമുഖങ്ങൾ ഉൾപ്പെടുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുകയും അത് മലയാളസിനിമയിലെ ചരിത്രസിനിമ ആയി മാറുകയുമായിരുന്നു. 1980 പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ക്രിസ്മസ് റിലീസായാണ് പ്രദർശനത്തിനെത്തിയത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയുടെ മഹാവിജയം ഫാസിൽ എന്ന സംവിധായകനെ ജനപ്രിയ സംവിധായകനാക്കി തീർത്തപ്പോൾ അതിൽ അഭിനയിച്ച താരങ്ങൾക്കും താരമൂല്യമേറി. വില്ലൻ എന്ന നിലയിൽ മോഹൻലാലും നായകനെന്ന നിലയിൽ ശങ്കറും നായികയെന്ന നിലയിൽ പൂർണിമ ജയറാമും തുടര്‍ന്നങ്ങോട്ടുള്ള സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നേടി. എന്നാൽ ഫാസിലിന് മാത്രം ”മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് ശേഷം ഒരു ഹിറ്റ് സിനിമ ചെയ്യാൻ ‘എന്റെ മാമാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രം വരെ കാത്തിരിക്കേണ്ടിവന്നു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് ശേഷം ഫാസിൽ ചെയ്ത രണ്ടു സിനിമകളും ബോക്സോഫീസിൽ വലിയ പരാജയങ്ങളായിരുന്നു. 1981 പുറത്തിറങ്ങിയ ശ്രീവിദ്യ, മോഹൻലാൽ, നെടുമുടി വേണു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘ധന്യ’ എന്ന സിനിമയായിരുന്നു ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്ക് ശേഷം ഫാസിൽ സംവിധാനം ചെയ്തത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ശേഷം മമ്മൂട്ടി-ഫാസിൽ ടീം ആദ്യമായി ഒന്നിച്ച ‘ഈറ്റില്ലം’ എന്ന ചിത്രവും വലിയൊരു പരാജയമായിരുന്നു
Post Your Comments