നടൻ ദിലീപ് കോവിഡ് വാക്സിൻ സ്വീകരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ദിലീപ് വാക്സിൻ സ്വീകരിച്ചത്. അദ്ദേഹം വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ വിവിധ ദിലീപ് ഫാൻസ് പേജുകളിലൂടെ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ് . നടൻ ശ്രീകാന്ത് മുരളിയും ദിലീപിന്റെ ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ദിലീപ് ഏട്ട എങ്ങനുണ്ട് ക്ഷീണം ഉണ്ടോ ദയവായി റെസ്റ്റ് എടുക്കുക എന്നുള്ള കമന്റുകളും ആരാധകർ പങ്ക് വയ്ക്കുന്നുണ്ട്.
നേരത്തെ നടൻ മോഹൻലാലും കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ‘കൊ വാക്സിൻ എടുക്കേണ്ടത് നമ്മുക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാ ജനങ്ങളും സർക്കാർ നിർദ്ദേശമനുസരിച്ച് വാക്സിനെടുക്കക്കണം’, എന്ന സന്ദേശവും അദ്ദേഹം പങ്ക് വച്ചിരുന്നു. രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായാണ് മോഹൻലാൽ വാക്സീൻ സ്വീകരിച്ചത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.
Post Your Comments