കഴിഞ്ഞ ദിവസമാണ് നടൻ ആദിത്യൻ ഭാര്യയും നടിയുമായ അമ്പിളി ദേവിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. അമ്പിളി ദേവി വിവാഹത്തിന് മുൻപും അതിനു ശേഷവും മറ്റൊരാളുമായി അടുപ്പത്തിലായിരുന്നുവെന്നായിരുന്നു ആദിത്യന്റെ ആരോപണം. വിദേശത്തുള്ള അയാളുമായി ഫോൺവിളിക്കുന്നതിന്റെ ചില സ്‌ക്രീൻഷോട്ടുകളും ആദിത്യൻ ഒരു ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അമ്പിളി ദേവി.
ആദിത്യൻ പറയുന്ന വ്യക്തി ആദ്യം കല്യാണ ആലോചനയുമായി വന്നതാണെന്നും, ആദ്യം ആ വിവാഹത്തിന് സമ്മതിച്ചു എന്നും അമ്പിളി പറഞ്ഞു. എന്നാൽ തന്റെ മകനെ ഒഴിവാക്കണം എന്ന് അയാൾ ആവശ്യപ്പെട്ടതോടെയാണ് ആ ബന്ധം വേണ്ടെന്നു വെച്ചതെന്നും അമ്പിളി വ്യക്തമാക്കി .
അമ്പിളി ദേവിയുടെ വാക്കുകൾ
”വിദേശത്തുള്ള അദ്ദേഹവുമായി ഒരു കല്യാണ ആലോചനവന്നിരുന്നുവെന്നത് സത്യമാണ്. ഡിവോഴ്‌സ് കഴിഞ്ഞ ശേഷം എന്റെ ഡാൻസ് ടീച്ചർ വഴിയാണ് ഈ പ്രപ്പോസൽ വരുന്നത്. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന വ്യക്തിയുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പിന്നീട് ആ ബന്ധം മുന്നോട്ടുപോയില്ല. വിവാഹശേഷം എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകാൻ പറ്റില്ലെന്ന് വന്നപ്പോൾ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്, അല്ലാതെ മറ്റൊന്നും ആ ബന്ധത്തിലില്ല.
വിഡിയോ കോൾ ചെയ്തതാണ്. അതിൽ എവിടെയെങ്കിലും മോശമായ കാര്യമുണ്ടോ? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അറിയാൻ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കിൽ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്‌നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗർഭിണിയായിരുന്നപ്പോൾ പോലും. വായിൽ നിന്ന് വരുന്ന ഭാഷകൾ പോലും നമുക്ക്, മനുഷ്യർ പറയുമോ അങ്ങനെയൊക്കെ.’
എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിങ് റിലേഷനിൽ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചുപോയി. ഇത്രയും നന്നായി സംസാരിക്കുന്ന വ്യക്തി, സൗമ്യ ഇതൊക്കെ കണ്ടപ്പോൾ വിശ്വസിച്ചു. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങൾ”.- അമ്പിളി ദേവി പറഞ്ഞു.
Post Your Comments