ടെലിവിഷൻ ആരാധകരുടെ പ്രിയതാരമാണ് ആദിത്യനും അമ്പിളിദേവിയും. ഇരുവരും തമ്മിൽ വേർപിരിയുകയാണ്.ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും ആണ് അമ്പിളി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരുവരുടെയും ദാമ്പത്യത്തെക്കുറിച്ച് പുറത്തുവരുന്നത് അത്രനല്ല കാര്യങ്ങൾ അല്ല. ഇപ്പോഴിതാ അമ്പിളിയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍.
അമ്ബിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് ആ ക്യാമറാമാനെയോ എന്നെയോ അല്ലെന്നാണ് ആദിത്യന്‍ പറയുന്നത്. “അമ്ബിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, പ്രണയമോ അമ്ബിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്‌റെ ചോദ്യം”. ഇതിന് മറുപടിയായി അമ്ബിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്ന് ആദിത്യന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
” ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്‌റെ സംവിധായകനെയാണ്. അയാളുമായി അമ്ബിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് അമ്ബിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു.
അന്ന് ജീജാ സുരേന്ദ്രന്‍ ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്ബിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്ബിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന്‍ ദേഷ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേഷ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേഷ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയും എന്ന്”. ആദിത്യന്‍ പറഞ്ഞു.
Post Your Comments