ദളപതി 65 എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നടൻ വിജയ്യും സംഘവും ജോര്ജ്ജയിലാണ്. നെല്‍സണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം വളരെ അധികം പ്രതീക്ഷയോടെയാണ് വിജയ് ആരാധകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം തന്നെ അവര്‍ക്ക് പ്രധാനപ്പെട്ടതാണ്.
എന്നാൽ ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട പുറത്തുവരുന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എത്രയും പെട്ടന്ന് ജോര്‍ജ്ജയിലെ ചിത്രീകരണം അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കകം ടീം ചെന്നൈയിലേക്ക് മടങ്ങും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേരത്തെ വന്ന റിപ്പോർട്ട് അനുസരിച്ച് സിനിമയിലെ ഒരു ഗാന രംഗം കൂടെ ചിത്രീകരിച്ചതിന് ശേഷം മെയ് ആദ്യവാരം കഴിഞ്ഞിട്ട് ടീം ചെന്നൈയിലേക്ക് മടങ്ങും എന്നായിരുന്നു. എന്നാൽ കൊവിഡ് 19 രണ്ടാം ഘട്ടം അതിവേഗത്തില്‍ പടര്‍ന്ന് പിടിയ്ക്കുന്ന സാഹചര്യത്തിലാണ് പ്ലാനിങില്‍ ചെറിയ മാറ്റം വരുത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നടി പൂജ ഹെജ്ഡെയാണ് ദളപതി 65 ല്‍ നായികയായെത്തുന്നത്. ഞാന്‍ പ്രകാശന്, മനോഹരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മലയാളി നടി അപര്‍ണ ദാസ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദളപതി 65 എന്നത് സിനിമയ്ക്ക് തത്കാലം നൽകിയിട്ടുള്ള പേരാണ്.
അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ അന്‍പറിവാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍.
Post Your Comments