പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സംവൃത പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്.
പിങ്ക് സാരിയിൽ അതിസുന്ദരിയായ സംവൃതയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ഭർത്താവിനോടൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകൻ രുദ്രയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. “ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകൻ രുദ്രയുടെ ചിത്രം സംവൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Leave a Comment