![](/movie/wp-content/uploads/2021/04/rimi-2.jpg)
പ്രേഷകരുടെ പ്രിയ ഗായിക ആണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ റോയ്‌മി തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയും തന്റെ സഹോദരന്റെ ഭാര്യയുമായ മുക്തക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
“എന്റെ പ്രിയപ്പെട്ട നാത്തൂൻ. നീ എനിക്ക് സംസാരിക്കാൻ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണ്,” എന്നു പറഞ്ഞുകൊണ്ടാണ് റിമി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
റിമിയുടെ സഹോദരിയുടെ മകളുടെ മാമോദീസ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. മുക്തയും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CN5QSpxMsZY/?utm_source=ig_web_copy_link
അടുത്തിടെ കൊച്ചിയിലെ മുക്തയുടെ ഫ്ളാറ്റിന്റെ ഇന്റീരിയർ പരിചയപ്പെടുത്തിക്കൊണ്ട് റിമി ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഓപ്പൺ ഡിസൈനിൽ പണിത, ഈ വൈറ്റ് കളർ ഫ്ളാറ്റ് റിമി വാങ്ങിക്കുന്നത് 2014ൽ ആണ്. പിന്നീട് സഹോദരൻ റിങ്കുവിനും മുക്തയ്ക്കുമായി നൽകുകയായിരുന്നു. വീടിന്റെ വിശേഷങ്ങൾ പരിചയപ്പെടുത്തുകയാണ് റിമി വീഡിയോയിൽ. വൈറ്റ് കളർതീമിൽ പണിത ഈ വീടിനകം നിറയെ മനോഹരമായി ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്തിരിക്കുകയാണ് മുക്ത. ഞങ്ങളുടെ വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിനെ മുക്തയും റിമിയും വിശേഷിപ്പിക്കുന്നത്.
Post Your Comments