
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകളും ഗായികയുമായ പ്രാർത്ഥനയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ മകളുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ‘ഐ ലവ് യൂ പാത്തൂ’ എന്നാണ് പൂർണിമ ഫൊട്ടോകൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CN5Ug5gJhVe/?utm_source=ig_web_copy_link
അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ വൈറലായിരുന്നു. മകളെന്നതിലുപരി പൂർണിമയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രാർത്ഥന.
നല്ലൊരു ഗായികയായ പ്രാർത്ഥന ഇതിനോടകം മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്.
Post Your Comments