![](/movie/wp-content/uploads/2021/04/perale.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പീരിഡിൽ ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘നില ശ്രീനിഷ്’ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് പേളി മാണി. മകളെ നെഞ്ചോട് ചേർത്ത് വീട്ടുമുറ്റത്തു നിൽക്കുന്ന പേളിയെയാണ് ചിത്രത്തിൽ കാണാനാവുക.
https://www.instagram.com/p/CN7d8UznZ1r/?utm_source=ig_web_copy_link
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ പേളിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.
Post Your Comments