പഴശ്ശിരാജ, ഭാഗ്യദേവത, സ്പിരിറ്റ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കനിഹ.മോഡലും നടിയുമൊക്കെയായ താരം സൈബറിടത്തിലെ നിറസാന്നിധ്യമാണ്. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് കനിഹ അഭിനയം തുടങ്ങിയത്. തുടർന്ന് താരം ഇതുവരെ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. തമിഴിലും തെലുങ്കിലും മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നടികളിലൊരാൾ കൂടിയാണ് താരം.
സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ കനിഹയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഹരിഹരന് സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന ചിത്രം. പഴശ്ശിരാജയുടെ സമയത്ത് നല്കിയ ഒരു അഭിമുഖം പങ്കുവെച്ചിരിക്കുമാകയാണ് കനിഹ ഇപ്പോൾ. അന്നും ഇന്നും തനിയ്ക്ക് യാതൊരു മാറ്റവുമില്ല എന്ന് കനിഹ പറയുന്നു. അപ്പോള്‍ പറഞ്ഞ കാര്യത്തില്‍ താനിന്നും ഉറച്ചു നില്ക്കുന്നു എന്ന് കനിഹ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. 2007 ല്‍ നല്കിയ ഒരു അഭിമുഖത്തിന്റെ ക്ലിപ്സാണ് താരം കുറിപ്പിനോടൊപ്പം പങ്കുവെച്ചത്.
കനിഹയുടെ വാക്കുകൾ
”ജീവിതം എങ്ങിനെയാണോ വരുന്നത് അങ്ങനെ തന്നെ മുന്നോട്ട് പോവുക എന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് വര്‍ഷം മുന്‍പ് എന്റെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആവണം എന്നായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം സഫലീകരിച്ചു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തി. ഇനി എന്റെ ആഗ്രഹം നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. ഇന്റസ്ട്രിയില്‍ നിന്ന് പുറത്ത് പോയാലും ആളുകള്‍ എന്നെ ഓര്‍ക്കണം.പഴശ്ശിരാജ പോലൊരു സിനിമയില്‍ എനിക്ക് ഭാഗമാവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ആ സിനിമയും കഥാപാത്രങ്ങളും ഉണ്ടാവും. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ എങ്ങിനെയാണോ സംസാരിക്കുന്നത് അത് പോലെ പഴശ്ശിരാജയെ കുറിച്ചും പറയും. എനിക്ക് ആളുകളുടെ ഹൃദയമാണ് വേണ്ടത്.
ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ആളാണ്. ചെറിയ കാര്യത്തിന് പോലും പെട്ടന്ന് കരയും. അറിയാത്തവര്‍ എന്തെങ്കലും പറഞ്ഞാല്‍ അവരുടെ മുന്നില്‍ നിന്ന് കരഞ്ഞില്ലെങ്കിലും, മുറിയില്‍ പോയി കരയും. അത് മാത്രം മാറ്റി എടുക്കണം” എന്നാണ് 2017 ല്‍ നല്കി. അഭിമുഖത്തില്‍ കനിഹ പറഞ്ഞിട്ടുള്ളത്.
ആ പറഞ്ഞതിലൊന്നും ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിലാണ് കനിഹ ഇപ്പോള്‍ സ്വയം അഭിമാനിക്കുന്നത്. എന്റെ ജീവിത ലക്ഷ്യം ഇപ്പോഴും സമാനമാണ്. വരുന്നത് പോലെ ജീവിയ്ക്കുക.. സന്തോഷം കണ്ടെത്തുക. പക്ഷെ കരയുന്ന സ്വഭാവം മാത്രം മാറ്റാന്‍ കഴിഞ്ഞിട്ടില്ല”- കനിഹ പറഞ്ഞു.
https://www.instagram.com/p/CN5Ao1_j0AZ/?utm_source=ig_web_copy_link
അതേസമയം ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് കനിഹ. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുലും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ലൊക്കേഷൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം കനിഹ പങ്കുവെയ്ക്കാറുണ്ട്.
Post Your Comments