CinemaGeneralMollywoodNEWS

മുംബൈയിലെ ജുഹു ബീച്ചിൽ ഞങ്ങള്‍ക്ക് പ്രണയിക്കാന്‍ കിട്ടിയ അവസരമായിരുന്നു അത്: ചില സത്യങ്ങള്‍ ജയറാം തുറന്നു പറയുന്നു

ആ സീൻ ഞങ്ങൾ അഭിനയിക്കുമ്പോൾ കമൽ പറഞ്ഞത് നിങ്ങളുടെ മനസ്സിൽ വരുന്നത് എന്താണോ അത് പറയാനാണ്

മറ്റൊരു താരദമ്പതികൾക്കും ലഭിച്ചിട്ടില്ലാത്ത അപൂർവ്വ സൗഭാഗ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് നടൻ ജയറാം. കമൽ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന സിനിമയിലെ ഒരു രംഗം യഥാർത്ഥ പ്രണയം പോലെ തന്നെയാണ് ഷൂട്ട് ചെയ്തതാണെന്നും വേറിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ജയറാം പറയുന്നു.

ജയറാമിന്റെ വാക്കുകള്‍

“കമൽ സംവിധാനം ചെയ്ത ‘ശുഭയാത്ര’ എന്ന സിനിമയുമായി എനിക്കും അശ്വതിക്കും ഒരുപാട് ഹൃദയബന്ധമുണ്ട്. ആ സിനിമയിൽ ഒരു സീനുണ്ട്. മുംബൈയിലെ ജുഹു ബീച്ചിൽ ഞങ്ങൾ മണലു കൊണ്ട് കളിവീടുണ്ടാക്കി ജീവിതത്തിന്റെ സ്വപ്നങ്ങൾ പ്ലാൻ ചെയ്യുന്ന സീൻ. ആ സീൻ ഞങ്ങൾ അഭിനയിക്കുമ്പോൾ കമൽ പറഞ്ഞത് നിങ്ങളുടെ മനസ്സിൽ വരുന്നത് എന്താണോ അത് പറയാനാണ്. കമൽ പറഞ്ഞ പോലെ തന്നെയാണ് ആ സീൻ അഭിനയിച്ചതും. ഞങ്ങൾ റിയൽ ലൈഫിൽ എന്തൊക്കെയാണോ പ്ലാൻ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് സിനിമയിലെ ഡയലോഗായി പറഞ്ഞത്. ഞങ്ങളുടെ പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അങ്ങനെ ഒരു സിനിമ വന്നത്. അതുകൊണ്ടുതന്നെ സിനിമ തന്നെ ജീവിതമാക്കി  മാറ്റുകയായിരുന്നു ‘ശുഭയാത്ര’യിലൂടെ. അങ്ങനെയൊരു ഭാഗ്യം മറ്റാർക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അതിലെ കഥാപാത്രങ്ങളാകാൻ എനിക്കും അശ്വതിക്കും പ്രത്യേകിച്ച് ഒരു റിഹേഴ്സലിന്റെ ആവശ്യമില്ലായിരുന്നു. അത്ര നല്ലൊരു സിനിമയായിരുന്നു അത്. ഞങ്ങൾ ചെയ്ത ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്”.

shortlink

Related Articles

Post Your Comments


Back to top button