മലയാളത്തിന്റെ യുവനടി ദുര്ഗ കൃഷ്ണ അടുത്തിടെയാണ് വിവാഹിതയായത്. സുഹൃത്ത് അര്ജുൻ രവീന്ദ്രനാണ് ദുര്ഗ കൃഷ്ണയുടെ വരൻ. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. പുതിയ വീട്ടിലേക്ക് ഇരുവരും മാറിയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ദുർഗ്ഗ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്ന അവസരത്തിൽ രസകരമായ ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ദുർഗ്ഗ. ഭർത്താവ് അർജുനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു ദുർഗ മറുപടി നൽകിയത്.
അർജുന് ഉണ്ണി എന്നും ദുർഗയ്ക്ക് കിങ്ങിണി എന്നും വീട്ടിൽ വിളിപ്പേരുണ്ട്. പക്ഷെ ഇവർ പരസ്പരം വിളിക്കുന്നത് വ്യത്യസ്ത ഒരു പേരിലാണ്. ദുർഗ്ഗ അർജുനെ വിളിക്കുന്നതും അർജുൻ ഭാര്യയെ തിരികെ വിളിക്കുന്നതും ‘ബ്രോയ്’ എന്നാണ്. ദുർഗയെക്കാൾ എട്ടുവയസ്സു മൂത്തയാളാണ് അർജുൻ.
Post Your Comments