ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ ? കുടുംബചിത്രത്തിന് നേരെ കമന്റ് ; മറുപടിയുമായി സിദ്ധാർഥ് ഭരതൻ

ഏറെ ഉചിതമായ മറുപടിയാണ് സിദ്ധാർഥ് കമൻറിന് നൽകിയത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സിദ്ധാർഥ് ഭരതൻ. സംവിധായകൻ ഭരതൻറെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാർഥ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചെടുക്കാൻ സിദ്ധാർഥിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ള സിദ്ധാർഥ് വിഷുദിനത്തിൽ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രത്തിന് നേരെ വന്ന ഒരു കമന്റും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ എന്ന കമന്റുമായാണ് ഒരാൾ ചിത്രത്തിന് നേരെ എത്തിയത്. പക്വമായ, ഏറെ ഉചിതമായ മറുപടിയാണ് സിദ്ധാർഥ് ആ കമൻറിന് നൽകിയത്. നിങ്ങളുടെ കംഫർട്ട് സോണിന് പുറത്ത് കഴിയുമ്പോഴാണ് മികച്ച കാര്യങ്ങൾ വരുന്നതെന്നാണ് സിദ്ധാർഥ് നൽകിയ കമൻറ്.

സിദ്ധാ‍ർഥ് പങ്കുവെച്ച ചിത്രത്തിൽ അമ്മ കെപിഎസി ലളിതയും ഭാര്യ സുജിന ശ്രീധരനും മക്കളായ ഋഷിയും കായലുമാണ് ഉള്ളത്. 2019ലായിരുന്നു സിദ്ധാ‍ർഥും സുജിനയും വിവാഹിതരായത്. 2009-ലായിരുന്നു സിദ്ധാർഥിൻറെ ആദ്യ വിവാഹം. അഞ്ജു എം ദാസ് ആയിരുന്നു ആദ്യ ഭാര്യ. 2012ലാണ് ഇരുവരും വേർപിരിഞ്ഞത്.

അതേസമയം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ജിന്ന്, ചതുരം എന്നീ പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.

Share
Leave a Comment