GeneralLatest NewsMollywoodNEWS

മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അച്ഛന്റെ ആരാധകർക്കിഷ്ടമല്ല; താരപുത്രിയുടെ തുറന്നുപറച്ചിൽ

എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സൂപ്പർ താരങ്ങളായ സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിട്ട ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് മഞ്ജുള ഘട്ടമനേനി. ചിത്രത്തിലെ അപര്‍ണ എന്ന വേഷത്തിൽ എത്തിയ മഞ്ജുള പ്രശസ്ത തെലുങ്ക് നടന്‍ കൃഷ്ണയുടെ മകളും നടന്‍ മഹേഷ് ബാബുവിന്റെ സഹോദരിയുമാണ്.

മലയാളം അടക്കമുള്ള ഭാഷകളിൽ വേഷമിട്ടെങ്കിലും സിനിമയില്‍ തിളങ്ങാന്‍ മഞ്ജുളയ്ക്ക് സാധിച്ചിരുന്നില്ല. അതിനെക്കുറിച്ചു ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ” ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്. തുടര്‍ന്ന് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നും മറികടക്കാന്‍ സഹായിച്ചത്.” മഞ്ജുള പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button