പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് രേഖ രതീഷ്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുന്‍പ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോള്‍ മകനൊപ്പമാണ് താമസം.
അടുത്തിടെ മകനൊപ്പം നടി പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ ഇതാ മകനൊപ്പമുളള ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ നല്കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് രേഖ രതീഷ്.
” ഞാന്‍ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അന്‍പതോ അറുപതോ വയസ്സുണ്ടെന്നാണ് അതില്‍ പരാതിയില്ല. എന്നായാലും പ്രായം കൂടും രണ്ട് വയസ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താല്പര്യവും. പക്ഷേ ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും നമ്മുടെ പ്രായത്തിന് ചേരുന്ന ചില ചിത്രങ്ങള്‍ കൂടി വരണമല്ലോ എന്ന്.
അങ്ങനെയാണ് വീണ്ടും ഫോട്ടോഷൂട്ടുകള്‍ തുടങ്ങിയതും, ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായതും. ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും. പിന്തുണയുമായി ഒരുപാട് പേര് ഉണ്ട്. മോന് നീന്തല്‍ വളരെ ഇഷ്ടമാണ്. ആദ്യം ഒരു പൂളിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ഒന്നിച്ചുളള ഷൂട്ട് പ്ലാന്‍ ചെയ്തത് . പക്ഷേ ലൊക്കേഷനാക്കിയ ഹോട്ടലില്‍ അതിനുളള കൃത്യമായ സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബാത്ത് ടബ് എന്ന ആശയം വന്നത്.
എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും ഈ ചെറിയ പ്രായത്തില്‍ അവന് തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. നടി പറയുന്നു. അമ്മ ഫോട്ടോ എടുക്ക് പോസ്റ്റ് ചെയ്യ് എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്യും മുന്‍പ് ഞാന്‍ അവനോട് ചോദിക്കും. ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ. മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്, അവന് കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവന് പറയുന്നത് ബ്യൂട്ടിഫുള്‍ പിക് പോസ്റ്റ് ചെയ്യ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത് എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാല്‍ മതി. അവന്റെ യെസ് ആണ് എന്റെ കരുത്ത്.” അഭിമുഖത്തില്‍ രേഖ രതീഷ് വ്യക്തമാക്കി
Post Your Comments