ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഇപ്പോഴിതാ ചിത്രത്തിൽ ഉൾപ്പെടുത്താതെ എഡിറ്റിംഗ് ടേബിളിൽ ഉപേക്ഷിക്കപ്പെട്ട ഒരു രംഗം പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ ബിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച, ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഉണ്ണിമായ പ്രസാദ്.
https://www.instagram.com/p/CN36Kp_J66W/?utm_source=ig_web_copy_link
ചിത്രത്തിൽ പി എൻ സണ്ണി അവതരിപ്പിച്ച പനച്ചേൽ കുട്ടപ്പൻ പുറത്തെവിടെയോ പോയിട്ട് വീട്ടിൽ വന്നുകയറുമ്പോൾ ടിവി കണ്ടിരിക്കുകയായിരുന്ന മരുമകൾ ബിൻസി ടിവി ഓഫ് ചെയ്‍ത് വേഗം ഉള്ളിലെ മുറിയിലേക്ക് പോകുന്നതാണ് ഈ രംഗം. ഫഹദ്, ബാബുരാജ്, ഷമ്മി തിലകൻ തുടങ്ങിയവർക്കൊപ്പം പി എൻ സണ്ണിയുടെയും ഉണ്ണിമായയുടെയും ചിത്രത്തിലെ പ്രകടനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‍കരനും ഫഹദും ചേർന്നായിരുന്നു ചിത്രത്തിൻറെ നിർമ്മാണവും.
Post Your Comments