BollywoodGeneralLatest NewsNEWSSocial Media

രണ്ട് സഹോദരങ്ങളുള്ള കാര്യം മറന്നോ ? സലോനിയുടെ പരിഹാസത്തിന് മറുപടിയുമായി കങ്കണ

സനോലി ഈ ട്വീറ്റിലൂടെ സ്വയം പരിഹസിക്കപ്പെടുകയാണെന്ന് കങ്കണ പറയുന്നു

രാജ്യത്ത് ജനസംഖ്യ നിയന്ത്രണം വരണമെന്നും മൂന്ന് കുട്ടികളുള്ളവര്‍ക്ക് ജയില്‍ ശിക്ഷ വേണമെന്നുള്ള തന്റെ പരാമർശത്തെ പരിഹസിച്ചെത്തിയ കോമഡി താരം സലോനി ഗൗറിന് മറുപടിയുമായി നടി കങ്കണ. മൂന്ന് കൂട്ടികളുള്ളവരെ ജയിലില്‍ അടക്കണമെന്ന് പറയുന്ന കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സലോനി  എത്തിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കങ്കണയും രംഗത്തെത്തി. സനോലി ഈ ട്വീറ്റിലൂടെ സ്വയം പരിഹസിക്കപ്പെടുകയാണെന്ന് കങ്കണ പറയുന്നു.

‘എന്റെ മുത്തച്ഛന് അക്കാലത്ത് 8 സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അന്ന് നിരവധി കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ കൂടുതല്‍ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മള്‍ മാറണം, സമയത്തിന്റെ ആവശ്യകത ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെപ്പോലെ ഞങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം.’– കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button