സീരിയല്‍ നടന് ആദിത്യന് ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി വെളിപ്പെടുത്തിയത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെ പല അഭിമുഖങ്ങളിലുമായി അമ്പിളി പറഞ്ഞത് ഏറെ ചർച്ചയായി മാറിയിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടി ജീജ പ്രതികരിച്ചിരിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്നു കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് ‘ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ’ എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്’ ജീജ നൽകിയിരിക്കുന്ന മറുപടി.
”സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടു പേരുടേയും അമ്മ ഞാനായിരുന്നു. 500ന് മുകളില്‍ എപ്പിസോഡ് ആ സീരിയല്‍ പോയി. ഞങ്ങള്‍ വളരെയധികം ആഘോഷിച്ച ലൊക്കേഷനായിരുന്നു അത്. പക്ഷേ നിങ്ങള്‍ രണ്ട് പേരുടെയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിട നിങ്ങള്‍ രണ്ടുപേരും വേറെ രണ്ട് ആള്‍ക്കാരെ വിവാഹം ചെയ്തു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടെന്ന് വെച്ചപ്പോഴും ആദിത്യനെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. ഇനി ഈ സിനിമ, സീരിയല്‍ രംഗത്തെ ഞെട്ടിച്ചുകൊണ്ട് നിങ്ങള്‍ മൂന്നാമതൊരു വിവാഹത്തിന് നില്‍ക്കരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യ ഘടകമാണ്”- എന്നായിരുന്നു ജീജ അന്ന് പറഞ്ഞത്.
Post Your Comments