ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ആരംഭിച്ച ചിത്രീകരണം ഇന്നലെ തൊടുപുഴയിലാണ് പൂർത്തീകരിച്ചത്. 47 ദിവസമാണ് ചിത്രീകരണത്തിനായി എടുത്തത്. ദൃശ്യം 2 മലയാളം പതിപ്പ് പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ആശിര്‍വാദിന്‍റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം .2013ല്‍ പുറത്തെത്തിയ മലയാളം ‘ദൃശ്യ’ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് ‘ദൃശ്യ’ എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം ‘ദൃശ്യം’ എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി.
വെങ്കടേഷ് ആൺ നായകൻ. ‘റാണി’ തെലുങ്കില്‍ ‘ജ്യോതി’ ആയിരുന്നു. മീന തന്നെയാണ് തെലുങ്കിലും നായികയായെത്തുന്നത്. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്‍തു അവതരിപ്പിച്ചപ്പോള്‍ അനുവായി എസ്‍തര്‍ അനിലുമെത്തി.
Post Your Comments