അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി താരമാണ് വൃദ്ധി വിശാല്‍. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ കുട്ടി താരം ഇപ്പോൾ സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് ബാലതാരം വൃദ്ധി എത്തുന്നത്. ചിത്രത്തിൽ പ്രിത്വിരാജിന്റെ മകളായിട്ടാണ് വൃദ്ധി അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു മനോഹര ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷാജി കൈലാസിന്റെ മടിയിലിരിക്കുന്ന വൃദ്ധിയുടെ ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ 17നായിരുന്നു കടുവയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം അറിയിച്ച് ഷാജി കൈലാസ് എത്തിയിരുന്നു. സിദ്ദിഖ്, ജനാര്‍ദ്ദനന്‍, സായ് കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, പ്രിയങ്ക, സീമ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിവേക് ഒബ്‌റോയ്‌യും കടുവയില്‍ അഭിനയിക്കുന്നുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂവിലെ പിച്ചാത്തി ഷാജിയായ അഖില്‍ ആനന്ദിന്റെ വിവാഹ വേദിയിലായിരുന്നു വൃദ്ധി ചുവടുവെച്ചത്. ക്യൂട്ട് ഡാന്‍സും ചിരിയും ക്ഷണനേരം കൊണ്ടായിരുന്നു ട്രന്‍ഡിംഗായി മാറിയത്. വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് കൊച്ചുമിടുക്കിയെ കുറിച്ചുള്ള വിശേഷങ്ങളും വൈറലായത്. തുടർന്നായിരുന്നു സിനിമയിലേക്കുള്ള കുട്ടിത്താരത്തിന്റെ എൻട്രിയും.
Post Your Comments