ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തമിഴിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കാര്‍ത്തി നായകനായ സുൽത്താൻ എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക തമിഴിലേക്ക് ചുവടുവച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം ബോളിവുഡിൽ ഒരേസമയം രണ്ടു ചിത്രത്തിലാണ് രശ്‌മിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിഷന്‍ മജ്‌നു, ഗുഡ്‌ബൈ എന്നീ ചിത്രങ്ങളാണ് രശ്‌മികയുടെ ഹിന്ദി ചിത്രങ്ങൾ. ഇപ്പോഴിതാ തൻ ബോളിവുഡിലേക്ക് കടന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രശ്‌മിക ഇക്കാര്യം തുറന്നു പറഞ്ഞത്.
കൊവിഡ് 19 കാലഘട്ടം ആയത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ബോളിവുഡ് ചിത്രം ചെയ്തത് എന്ന് രശ്‌മിക പറയുന്നു. ”എനിക്ക് തോന്നുന്നു ഈ മഹാമാരിയുടെ സമയമായത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ബോളിവുഡ് സിനിമ ചെയ്തത് എന്ന്. അല്ലായിരുന്നെങ്കില്‍ അടുത്തെങ്ങും ഒരു ബോളിവുഡ് സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ബോളിവുഡില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ടായിരുന്നെങ്കിലും ഒന്നിനും സമയം ഉണ്ടായിരുന്നില്ല. ഏറ്റെടുത്ത സൗത്ത് ഇന്ത്യന്‍ സിനിമകളുമായി തിരക്കിലായിരുന്നു. അതിനിടയില്‍ പെട്ടന്ന് കൊവിഡ് 19 വ്യാപിച്ചതോടെ പല സിനിമകളും നിര്‍ത്തി വച്ചു. അപ്പോള്‍ എനിക്ക് തോന്നി ഇതാണ് ബോളിവുഡ് സിനിമ ചെയ്യാന്‍ പറ്റിയ സമയം എന്ന്. അപ്പോള്‍ വന്ന സിനിമകളില്‍ മിഷന്‍ മജ്‌നു ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ ഗുഡ്‌ബൈ യും വന്നു” – രശ്‌മിക പറഞ്ഞു.
മിഷന്‍ മജ്‌നു എന്ന ചിത്രമാണ് രശ്‌മിക ആദ്യം ഏറ്റെടുത്തത്. തൊട്ടു പിന്നാലെയാണ് അമിതാഭ് ബച്ചൻ കേന്ദ്രകഥാപാത്രമായെത്തുന്ന ഗുഡ് ബൈ എന്ന ചിത്രം രശ്‌മികയെ തേടിയെത്തിയത്. നിലവിൽ മൂന്ന് സിനിമകളാണ് ശ്മിക ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അല്ലു അര്‍ജ്ജുന് ഒപ്പം പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലും രശ്മികയാണ് നായികയായെത്തുന്നത്.
Post Your Comments