ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നന്ദന. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. നന്ദന തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്.
തന്റെ അക്കൗണ്ടിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നന്ദന കുറിക്കുന്നു.
‘എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിത് ഇപ്പോഴാണ് അറിയുന്നത്. എന്റെ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകളോ കമന്റുകളോ പങ്കുവയ്ക്കുന്നത് ഞാനല്ല. എനിക്കിത് സംബന്ധിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് ഞാനോ എന്റെ ടീമോ ചെയ്യുന്നതല്ല. ഹാക്ക് ചെയ്യപ്പെട്ട വിവരം ഈ സംഭവത്തിന് ശേഷമാണ് ഞാൻ അറിയുന്നത്” – നന്ദന കുറിച്ചു.
ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രേക്ഷ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നാലെ ആകാശമിഠായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. വാങ്കാണ് നന്ദനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Post Your Comments