പ്രേഷകരുടെ പ്രിയപ്പെട്ട യുവനടന്മാരാണ് വിജയ് ദേവരകൊണ്ടയും രാം ചരണും. ഇപ്പോഴിതാ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്നും വിജയ് ദേവരകൊണ്ടയെ മാറ്റി പകരം രാം ചരണിനെ നായകനാക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് .
പുഷ്പ എന്ന ചിത്രത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് നായകനായെത്തുന്നത് അറിയിച്ചിരുന്നത്. ഇതോടെ സിനിമയുടെ പ്രഖ്യാപനം മുതലേ സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിനെ കുറിച്ച് പിന്നീട് ‘അപ്‌ഡേഷന്‍’ ഒന്നും വരാതായപ്പോള്‍ സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള കിംവദന്തികള്‍ പ്രചരിയ്ക്കാന്‍ തുടങ്ങി. ”സുകുമാര്‍ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കാന്‍ ഉദ്ദേശിച്ച സിനിമ ഉപേക്ഷിച്ചു, ചിത്രത്തില്‍ നിന്ന് ദേവരകൊണ്ടയെ മാറ്റി രാം ചരണിനെ നായകനാക്കിയാണ് സുകുമാര്‍ ചിത്രമൊരുക്കുന്നത്” എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
ഇതോടെയാണ് നിര്‍മാതാവ് കേദര്‍ സെലഗംസെട്ടി വിശദീകരണവുമായി എത്തിയത്. പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ല എന്ന് കേദര്‍ സെലഗംസെട്ടി അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ആരും വിശ്വസിക്കുകയോ പ്രചരിപ്പിയ്ക്കുകയോ ചെയ്യരുത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ട ചിത്രം ഉപേക്ഷിച്ചിട്ടില്ല. ചിത്രത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. പറഞ്ഞ സമയത്ത് തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും- കേദര്‍ വിശദമാക്കി.
നിലവില്‍ ലൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് വിജയ്. സുകുമാര്‍ ആകട്ടെ അല്ലു അര്‍ജ്ജുനെ നായകനാക്കി ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റെ തിരക്കിലുമാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
Post Your Comments