പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പീരിഡിൽ ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘നില ശ്രീനിഷ്’ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ മകളുടെ ജനനകഥ പങ്കു വയ്ക്കുകയാണ് പേളി.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കി തന്റെ യൂട്യൂബ് ചാനലിൽ പങ്കു വച്ചിരിക്കുകയാണ് പേളി. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി ഏറെപ്പേർ എത്തിയിട്ടുണ്ട്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.
Post Your Comments