
കൊവിഡ് രണ്ടാംതരംഗം വ്യാപിച്ചതോടെ തിയേറ്ററുകളിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ മോഹൻലാലിന്റെ മരക്കാർ – അറബിക്കടലിന്റെ സിംഹം, ഫഹദിന്റെ മാലിക് എന്നീ ചിത്രങ്ങളുടെ റിലീസ് വീണ്ടും മാറ്റി വച്ചേക്കും. മെയ് 13-നാണ് രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വീണ്ടും സംസ്ഥനത്ത് വ്യാപിച്ചതോടെ നിയന്ത്രണങ്ങൾ ശക്തമാക്കുകയായിരുന്നു.
പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മാലിക്കിന്റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. എന്നാൽ മെയ്-13 ന് തന്നെ മാലിക് റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ആന്റോ ജോസഫ് പറയുന്നു.
അതേസമയം രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിജി നായര് ചിത്രം ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടിവി തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
Post Your Comments