തെലുങ്കിൽ നിരവധി ചിത്രങ്ങളിലാണ് കീർത്തി സുരേഷ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിത് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ നായികയായെത്തുന്ന കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ സിനിമ ‘സര്‍ക്കാരു വാരി പാട’യുടെ ചിത്രീകരണം നിർത്തി വെച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
കൊവിഡ് രണ്ടാം ഘട്ടം അതി ശക്തമായതോടെ സെറ്റില്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തണം എന്ന് സംവിധായകന്‍ പരശുറാം നിര്‍ബന്ധം പിടിച്ചു. ടെസ്റ്റ് ചെയ്തതില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ഹൈദരബാദില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഷൂട്ടിങ് പെട്ടന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഇനി എന്ന് പുനരാരംഭിയ്ക്കാന്‍ സാധിയ്ക്കും എന്ന് പറയാന്‍ കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പറയുന്നത്. കീർത്തി ആദ്യമായി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘സര്‍ക്കാരു വാരി പാട’. കീർത്തിയുടെ സ്വപ്‍ന ചിത്രമായിരുന്നു ഇത്.
രജനികാന്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന അണ്ണാത്തെ എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ടൊവിനോ തോമസ് നായകനായി എത്തുന്ന വാശി എന്ന മലയാള സിനിമയിലും, സംവിധായകന്‍ സെല്‍വരാഘവന്‍ ആദ്യമായി അഭിനയിക്കുന്ന സാനി കായിതം എന്ന ചിത്രത്തിലും കീര്‍ത്തി തന്നെയാണ് നായിക
Post Your Comments