CinemaGeneralMollywoodNEWS

‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ആ വേഷമാകാം തിലകന് നൽകാമെന്ന് ചിലപ്പോൾ പറഞ്ഞത്: സിബി മലയിൽ

തിക്കുറിശ്ശി ചേട്ടൻ ചെയ്ത കഥാപാത്രം തിലകൻ ചേട്ടന് നൽകാമെന്ന രീതിയിൽ സംസാരം നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല

മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘ഹിസ് ഹൈനസ് അബ്ദുള്ള’ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകർ എന്നും ചർച്ചചെയ്യുന്ന വിവാദങ്ങളിൽ ഒന്നാണ് തിലകനുമായി ബന്ധപ്പെട്ട വിഷയം. അതിൽ നെടുമുടി വേണു ചെയ്ത രാജാവിന്റെ വേഷം തിലകന് നൽകാതിരുന്നതാണെന്നും തന്റെ വേഷം നെടുമുടിവേണു തട്ടിയെടുക്കുകയുമാണെന്നായിരുന്നു തിലകൻ നടത്തിയ പ്രധാന ആരോപണം. പക്ഷേ അതിൽ കഴമ്പില്ല എന്ന് പറയുന്ന സിബിമലയിൽ അങ്ങനെ തെറ്റിദ്ധരിക്കാനുണ്ടായ കാരണത്തിന് മറ്റൊരു വശം ഉണ്ടായിരിക്കുമെന്ന് വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തുകയാണ്. അതിൽ തിക്കുറുശ്ശി ചെയ്ത റോളിനു വേണ്ടി ലോഹിതദാസ് തിലകനുമായി സംസാരിച്ചതാകാം ചിലപ്പോൾ അങ്ങനെയൊരു ആരോപണം വന്നതിന് പിന്നിലെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ സിബി മലയിൽ പറയുന്നു.

സിബി മലയിലിന്റെ വാക്കുകൾ

“ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ നെടുമുടി ചേട്ടൻ ചെയ്ത കഥാപാത്രം വളരെ സ്വാത്തികനും പാവവുമായ ഒരു രാജാവിന്റെ കഥാപാത്രമായിരുന്നു. അതൊരിക്കലും തിലകൻ ചേട്ടന് ചേരുന്ന കഥാപാത്രമല്ല. ഇനി ലോഹി എങ്ങാനും ഏതെങ്കിലും സന്ദർഭത്തിൽ അതിൽ തിക്കുറിശ്ശി ചേട്ടൻ ചെയ്ത കഥാപാത്രം തിലകൻ ചേട്ടന് നൽകാമെന്ന രീതിയിൽ സംസാരം നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും വേണു ചേട്ടൻ ചെയ്ത കഥാപാത്രത്തിന് അധികം ഗാംഭീര്യം ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് അത് തിലകൻ ചേട്ടന് യോജിക്കുന്നതല്ല. അദ്ദേഹവുമായി അവസാന നാളുകളിൽ അതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല”. സിബി മലയിൽ പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button