കാലാതീതമായി ചർച്ചചെയ്യപ്പെടുന്ന മലയാളത്തിലെ ക്ലാസിക് ചിത്രം ‘മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സ് ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ഫാസിൽ. ക്ലൈമാക്സ് രംഗത്ത് നാഗവല്ലിക്ക് മുന്നിൽ എന്തുകൊണ്ട് മന്ത്രവാദ കളം ഉണ്ടാക്കി അത് പരിഹരിച്ചു എന്നതിന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉത്തരം നൽകുകയാണ് ഫാസിൽ
“മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കഥ ചില സൈക്യാട്രിസ്റ്റ്മായിട്ടും മന്ത്രവാദികളുമായിട്ടും ചർച്ച ചെയ്തിരുന്നു. ഇത്രയും സൈക്കിക് ആയ ഒരു രോഗിയെ ഗുളികയും ഇഞ്ചക്ഷനും കൊടുത്ത ശരിയാക്കണോ മന്ത്രവാദത്തിലൂടെ ശരിയാക്കണോ എന്ന ആശയസംഘട്ടനം ഞങ്ങളിലും നടന്നിരുന്നു. ചിലർ തെറി പറയും, മെഡിക്കൽ സയൻസ് ഇത്രയും ഡെവലപ്പ് ചെയ്തിരിക്കുന്ന സമയത്ത് അമേരിക്കയിൽ നിന്നും ഗോൾഡ് മെഡലോടെ സൈക്കാർട്ടി പാസായി വന്നിരിക്കുന്ന സൈക്കാർട്ടിസ്റ്റ് ഒരു രോഗിയെ അതും വളരെ സങ്കീർണമായ രോഗമുള്ള ഒരു രോഗിയെ ചികിത്സിക്കാൻ മന്ത്രവാദം എടുക്കുമോ എന്ന് ചോദിച്ചവരുണ്ട്. മന്ത്രവാദം തന്നെ എടുക്കും എന്നത് ഞങ്ങൾ ബോൾഡ് ആയിട്ട് തീരുമാനിച്ച കാര്യമായിരുന്നു. കാരണം മന്ത്രവാദം എന്നു പറയുന്നത് നമ്മുടെ പൂർവികർ ഇത്തരം രോഗികളെ ചികിത്സിക്കാൻ വളരെ സത്യസന്ധമായി ചെയ്തിരുന്ന ഒരു ചികിത്സാരീതിയായിരുന്നു. അതിനെ പിന്നീട് ചില കള്ളനാണയങ്ങൾ കയറി അതിന്റെ സത്യസന്ധത ഇല്ലാതാക്കി. സൈക്കാർട്ടി പുരോഗതി പ്രാപിക്കുന്നതിനു മുമ്പ് നമ്മുടെ പൂർവികർ ഒരുപാട് സൈക്കിക് രോഗികളെ സംരക്ഷിച്ചിട്ടുള്ള ഒരു ചികിത്സാരീതിയായിരുന്നു മന്ത്രവാദം. അത് ഉപയോഗിക്കുന്നതിന് ഞങ്ങൾക്ക് യാതൊരു മടിയും തോന്നിയില്ല
Post Your Comments