GeneralLatest NewsMollywoodNEWS

ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം, ഡിവോഴ്സ് ആവശ്യപ്പെട്ട് എന്നെ ഭീഷണിപ്പെടുത്തുന്നു ; തുറന്നുപറഞ്ഞ് അമ്പിളി ദേവി

താരദമ്പതികളായ ആദിത്യൻ ജയനും അമ്പിളി ദേവിയും വേർപിരിയാൻ പോകുന്നുവെന്ന വാർത്തയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമ്പിളി ദേവി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

തൃശൂരുള്ള സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് അമ്പിളി ദേവി പറയുന്നു.അവർ വിവാഹിതയും ഒരു മകനുമുണ്ടെന്ന് അമ്പിളി പറയുന്നു. അവരുമായി സംസാരിച്ചുവെന്നും എന്നാൽ ആ ബന്ധം അവസാനിപ്പിച്ച് ആദിത്യനുമായി ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തിലാണ് ആ സ്ത്രീയെന്നും അമ്പിളി ദേവി പറയുന്നു.

അമ്പിളി ദേവിയുടെ വാക്കുകൾ

‘ഞാൻ നിയമപ്രകാരം ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയാണ്. പക്ഷേ, ഞങ്ങൾ ഒന്നിച്ചല്ല ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം തൃശൂരാണ് താമസിച്ചിരുന്നത്. ഇപ്പോഴും അതെ. ബിസിനസ് ആണെന്ന് പറഞ്ഞായിരുന്നു തൃശൂർക്ക് പോയത്. ഈ മാർച്ചിലാണ് അവിടെ ഒരു സ്ത്രീയുമായി അദ്ദേഹം പ്രണയത്തിലാണെന്ന് ഞാൻ അറിയുന്നത്. പതിനാറു മാസമായത്രേ ആ ബന്ധം തുടങ്ങിയിട്ട്. അത് അവർ രണ്ടാളും പറഞ്ഞതാണ്. ഒന്നിച്ച് കഴിയുകയാണ്. ഞാൻ ഗർഭിണിയായിരുന്നപ്പോൾ മുതലേ അവർ അടുപ്പത്തിലാണ്. ഇനിയെന്താണ് എന്നു ചോദിച്ചപ്പോൾ, അദ്ദേഹത്തിന് എന്നെ വേണ്ട. ഒന്നിച്ച് ജീവിക്കാൻ പറ്റില്ല, ഡിവോഴ്സ് വേണം എന്ന് പറഞ്ഞു. ആ സ്ത്രീയോടും സംസാരിച്ചു. അവരും പിന്മാറാൻ തയ്യാറല്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു എൻ്റെ ഭർത്താവ്. തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, അദ്ദേഹത്തിന് താൽപ്പര്യമില്ല.

സത്യം പറഞ്ഞാൽ‌ എനിക്ക് ഭയമുണ്ട്. ഇവർ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാൻ ഇത് ഓപ്പൺ ആയി പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇൻഡസ്ട്രിയിൽ ആരും അറിയരുതെന്നൊക്കെ അവർക്ക് നിർബന്ധമുണ്ട്. പ്രായമായ എന്റെ മാതാപിതാക്കൾക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കിക്കളയും എന്ന രീതിയിൽ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും … സൈബർ ആക്രമണം നടത്തും. ചവറയിൽ ജീവിക്കാൻ പറ്റില്ല… എന്നിങ്ങനെയുള്ള ഭീഷണിയാണ്. ആളു പറഞ്ഞിട്ടുണ്ട്… ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്… അതിനെ പുറത്തെടുപ്പിക്കരുത് എന്ന്. ആൾക്ക് പൊലീസിൽ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായാലും അതിൽ നിന്നൊക്കെ ഊരിപ്പോകാൻ പറ്റുമെന്നൊക്കെയാണ് എന്നോട് പറയുന്നത് ‘ -അമ്പിളി ദേവി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button