
മലയാളികളുൾപ്പടെയുള്ള പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഢി. ഇന്ന് താരത്തിന്റെ മുപ്പത്തിനാലാം ജന്മദിനമാണ്. നിരവധി പേരാണ് സ്വാതിക്ക് ആശംസകളുമായി എത്തിയത്.
ഡെയ്ഞ്ചർ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സ്വാതി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ 2008ൽ പുറത്തിറങ്ങിയ സുബ്രമണ്യപുരത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഫഹദ് ഫാസിൽ നായകനായെത്തിയ ആമേനിലൂടെ മലയാളത്തിലും താരം തിളങ്ങി.
രണ്ടാമത്തെ മലയാള ചിത്രവും ഫഹദ് നായകനായ സിനിമയിൽ തന്നെയായിരുന്നു. ‘നോർത്ത് 24 കാതം’ എന്ന സിനിമയിൽ നാരായണി എന്ന കഥാപാത്രം ചെയ്തത് സ്വാതി റെഡ്ഢിയാണ്. മോശയിലെ കുതിരമീനുകൾ, ആട് ഒരു ഭീകര ജീവിയാണ്, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലും സ്വാതി അഭിനയിച്ചു. അത് കഴിഞ്ഞ് നാല് വർഷത്തെ ഇടവേളയ്‌ക്കു ശേഷമാണ് താരം വീണ്ടും മലയാളത്തിലെത്തിയത്. ‘തൃശൂർ പൂരം’ എന്ന സിനിമയിൽ ജയസൂര്യയുടെ നായികയായി വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരുന്നു.
Post Your Comments