മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംഗീതസംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ സ്ഥിതി ഗുരുതരം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരാധകരുടെ ഹൃദയം കവര്‍ന്ന പാട്ടുകള്‍ക്ക് ഈണം നല്കിയവരാണ് നദീം – ശ്രാവണ്‍ കൂട്ടുകെട്ട്. 1990ല്‍ റിലീസ് ചെയ്ത ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധേയമാകുന്നത്. സിനിമകളുടെ പെരുമഴയായിരുന്നു പിന്നെ. 1991ല്‍ ‘ദില്‍ഹേ കി മാന്താ നഹീന്’ എന്ന ചിത്രവും ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്. തൊട്ടു പിന്നാലെ ‘സാജന്’, ‘സാഥി’, ‘ഫൂല് ഔര്‍ കാണ്ഡെ’ തുടങ്ങി നിരവധി മെഗാഹിറ്റുകൾ അദ്ദേഹം ഒരുക്കി.
Post Your Comments