BollywoodGeneralLatest NewsNEWSSocial Media

നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്

നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തനിക്കും ഭർത്താവിനും പോസിറ്റീവായതെന്ന് സമീറ പറയുന്നു. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

”കഴിഞ്ഞ ആഴ്ച ഹന്‍സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി”- സമീറ കുറിച്ചു.

https://www.instagram.com/p/CN1PAZJHxeI/?utm_source=ig_web_copy_link

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ അവർ സുഖമായി ഇരിക്കുന്നുവെന്നും സമീറ പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്നുകള്‍ കഴിക്കുന്നതെന്ന് വ്യക്തമാക്കിയ താരം കുട്ടികള്‍ക്ക് കോവിഡ് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രേക്ഷകരുമായി പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button