എന്റെ ‘നില’യുടെ മേമ ; സഹോദരിക്കൊപ്പമുള്ള ചിത്രവുമായി പേളി മാണി

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ പീരിഡിൽ ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിരുന്നു. ‘നില ശ്രീനിഷ്’ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ തന്റെ സഹോദരി റേച്ചലിനൊപ്പമുള്ള മകളുടെ ചിത്രമാണ് പേളി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

“നിലായ്ക്ക് രണ്ട് അമ്മകളുണ്ട് … റേച്ചൽ മേമയും ഞാനും. ഒരു സഹോദരിയുണ്ടെന്നത് തീർച്ചയായും ഒരു അനുഗ്രഹമാണ്, ഈ യാത്രയുടെ ഓരോ ഇഞ്ചിലും അവൾ എന്റെ കൂടെ നിന്നു … അവൾ എന്റെ മുഖത്ത് നിന്ന് വായിക്കുന്ന കാര്യങ്ങൾ … ഞാൻ അസ്വസ്ഥയാകുമ്പോൾ അവൾക്കറിയാം, എന്നെ എങ്ങനെ സംരക്ഷിക്കാമെന്ന് അവൾക്കറിയാം … നിലയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് … അവൾ ശാന്തതയോടും സന്തോഷത്തോടും കൂടെ നോക്കുന്നു … റേച്ചൽ പാടുന്നത് ഞാൻ കേട്ടിട്ടില്ല, പക്ഷേ ഇപ്പോൾ അവളുടെ പാട്ട് ഞാൻ കേൾക്കുന്നു … നിലാ ഞങ്ങളുടെ സഹോദരിക്ക് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്നിട്ടുണ്ട് … എനിക്ക് ഉറപ്പുണ്ട് മേമയുടെ കൊച്ചു പെൺകുട്ടിയായി നിലാവളരുമെന്ന് ….” പേളി കുറിച്ചു.

 

Share
Leave a Comment