സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് നടി പാര്‍വ്വതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടിയുടെ ആവശ്യം. കോവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നും പാർവതി ഇൻസ്റ്റായിൽ കുറിച്ചു.
“കോവിഡിന്റെ രണ്ടാം വരവാണ്. തൃശൂര്‍ പൂരം നമുക്ക് വേണ്ടെന്ന് വയ്ക്കാം. ഇപ്പോഴെങ്കിലും അല്‍പം മാനുഷിക പരിഗണന കാണിക്കുന്നത് നല്ലതാണ്,” പാർവതി കുറിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
Post Your Comments