ആരാധകരെയും സിനിമ ലോകത്തെയും ഒരേപോലെ ദുഖത്തിലാഴ്ത്തിയാതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. ഹൃദയത്തിന്റെ ഒരു പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് നേരിട്ട അദ്ദേഹത്തെ ചെന്നൈ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും സ്റ്റെന്റിംഗ് ചെയ്യുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. ഇപ്പോഴിതാ നടി നയൻതാര വിവേകിനെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
”ഈ കടന്നുപോയ വര്‍ഷങ്ങളില്‍ ഉടനീളം അദ്ദേഹത്തിനൊപ്പമുള്ള മനോഹരമായ ഓര്‍മകള്‍ എന്നെന്നും വിലപ്പെട്ടതാണ്. പ്രത്യേകിച്ചും വിശ്വാസം സിനിമയില്‍.വളരെ പെട്ടന്ന് അദ്ദേഹം അങ്ങ് പോയി. ജീവിതം എത്രമാത്രം പ്രവചനാതീതമാണ് എന്നതിന്റെ തെളിവാണ് വിവേക് സാറിന്റെ മരണം. ഈ വലിയ നഷ്ടം നേരിടാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നല്‍കട്ടെ”- എന്ന് നയന്‍താര കുറിച്ചു.
Post Your Comments