Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

ആസിഫ് അലിയും ജിസ് ജോയും വീണ്ടും ഒന്നിക്കുന്നു ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ജിസ്ജോയ് ചിത്രം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തൃക്കാക്കരയിലെ ഒരു ഫ്ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ ജിസ് ജോയ് യുടെ പിതാവ് തോമസ് ജോയ്- സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നടി നിമിഷാസജയൻ ഫസ്റ്റ് ക്ലാപ്പും നൽകി.

ആസിഫ് അലി, ആൻ്റണി വർഗീസ്, നിമിഷാസ ജയൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, അതുല്യ, റെബേക്കാമോത്തിക്കാ ജയൻ, ഡോ.റോണി ഡേവിഡ്, ശീലഷ്മി, ശ്രീഹരി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോബി – സഞ്ജയ് യുടേതാണ് ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം എം.ബാവ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രതീഷ് മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഫർഹാൻ പി. ഫൈസൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് ഷിബു പന്തലക്കോട് , പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. സെൻട്രൽപിക്ച്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഫോട്ടോ .രാജേഷ് നടരാജൻ.

വാഴൂർ ജോസ്.

 

shortlink

Related Articles

Post Your Comments


Back to top button